തൊടുപുഴ: എട്ടാമത് ചിറയ്ക്കൽ കുടുംബയോഗംഇന്ന് ചിറയ്ക്കൽ ജനാർദ്ദനന്റെ വസതിയിൽ നടക്കും. രാവിലെ ഒൻപതിന് ഗുരുപൂജ. തുടർന്ന് കുടുംബയോഗം പ്രസിഡന്റ് സി. എൻ. ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എസ്. എസ്. എൽ. സി, പ്ളസ്ടു പരീക്ഷകളിൽ എ പ്ളസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കുമെന്ന് ചെയർമാൻ രതീഷ് സോമൻ അറിയിച്ചു.