കരിമണ്ണൂർ: പാറത്താഴം കുടുംബയോഗവാർഷികം വ്യാഴാഴ്ച്ച നടക്കും. പ്രൊഫ. ജയിംസ് എം. പാറത്താഴത്തിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ കുടുംബയോഗം പ്രസിഡന്റ് പി. വി. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എസ്സ് എം. പി ഉദ്ഘാടനവും അവാർഡ് ദാനവും നിർവ്വഹിക്കും. ഫാ. ഡോ. റജി മുഖ്യപ്രഭാഷണം നടത്തും.