ഇടുക്കി: താലൂക്ക് വികസനസമിതി യോഗം ജനുവരി നാലിന് രാവിലെ 11ന് ഇടുക്കി താലൂക്ക് ഓഫീസിൽ ദഹസിൽദാരുടെ ചേമ്പറിൽ ചേരും.


ദർഘാസ്

തൊടുപുഴ: ജില്ലാ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ജിമ്മിലേക്ക് സാധനങ്ങൾ എത്തിച്ചു നൽകുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. 31 ന് രാവിലെ 11ന് മുമ്പായി ടെണ്ടറുകൾ സൂപ്രണ്ട്, ജില്ലാ ആശുപത്രി, തൊടുപുഴ എന്ന വിലാസത്തിൽ ലഭ്യമാക്കണം.


പരീക്ഷകൾ മാറ്റി

കട്ടപ്പന: ഗവ. ഐ.ടി.ഐ ജനുവരി മൂന്നിന് നടത്താനിരുന്ന എൻ.സി. വിറ്റി ട്രേഡ് ടെസ്റ്റ് സപ്ലിമെന്ററി പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.