roshy

കട്ടപ്പന : മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത ജനതക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തിനുമേൽ ഏകാധിപതിയെപ്പോലെയാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി പെരുമാറുന്നതെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. നോട്ട് നിരോധനം മൂലം രാജ്യത്തെ വൻ സാമ്പത്തിക ബാദ്ധ്യതയിലും സാധാരണക്കാർക്കും കൃഷിക്കാർക്കും എന്നും ജനദ്രോഹ നടപടികൾമാത്രം കൈകൊണ്ടിട്ടുള്ള കേന്ദ്രസർക്കാർ ഇപ്പോൾ പൗരത്വബില്ല് കൊണ്ടുവന്നതിലൂടെ രാജ്യത്തെ മതേതരത്വം തകർക്കാൻ ശ്രമിക്കുകയാണെന്ന് അദേഹം പറഞ്ഞു.
യു.ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധ യോഗം കട്ടപ്പനയിൽ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജോണി കുളമ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സേനാപതി വേണു, തോമസ് പെരുമന, യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് സിയാദ്, ജോയി വെട്ടിക്കുഴി, ഷാജി കാഞ്ഞമല, ജോർജ്ജ് ജോസഫ് പടവൻ, തോമസ് രാജൻ, റ്റി.ജെ ജേക്കബ്, ഫിലിപ്പ് മലയാറ്റ്, ബിജു ഐക്കര, തോമസ് രാജൻ,റ്റി.എസ് ബേബി, ജെയ്‌സൺ കെ ആന്റണി, മനോജ് മുരളി, എ.ഒ അഗസ്റ്റിൻ, മനോജ് എം. തോമസ്, തങ്കച്ചൻ വാലുമ്മേൽ, സിബിച്ചൻ കാരക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.