വെള്ളത്തൂവൽ : പുരോഗമന കലാ സാഹിത്യ സംഘം അടിമാലി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിരോധ സദസ്സ്നടത്തി. ടി.എം ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന സദസ്സിൽ
അഡ്വ. മനോജ് തോപ്പിൽ, അഡ്വ.ഷീല ഒ.ബി എന്നിവർ വിഷയം അവതരിപ്പിച്ചു . ഡോ.രാജഗോപാൽ, ജോസ് ആന്റണി, കെ.ഒ പീറ്റർ, പി.എം ശോഭന, കെ.കെ.സുകുമാരൻ, കെ.കെ രാജു ,എൻ.വിജയമോഹനൻ എന്നിവർ സംസാരിച്ചു