mlavu

മറയൂർ: തെരുവ് നായ്ക്കളുടെ കടിയേറ്റ് ഓടിയ മ്ലാവ് ജീവൻ രക്ഷിക്കാൻ ആറ്റിൽ ചാടി. മറയൂരിന് സമീപം കോഫീസ്റ്റോർ ഭാഗത്താണ് മ്ളാവ് പാമ്പാറിലേക്ക് ചാടിയത്. ആറ്റിൽ ആഴം കുറഞ്ഞ ഭാഗത്ത് നിന്ന മ്ലാവിനെ വീണ്ടും ആക്രമിക്കാനെത്തിയ നായ്ക്കളെ കുളിക്കാനെത്തിയ വിദ്യാർത്ഥികളും സമീപത്തെ തോട്ടം തൊഴിലാളികളും ചേർന്ന് ഓടിച്ചു. തുടർന്ന് മ്ലാവ് മറുകരയിലേക്ക് ചാടി വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മ്ലാവിന്റെ മുഖത്തുൾപ്പെടെ പരിക്കേറ്റിട്ടുണ്ടെന്ന് സമീപവാസികൾ പറഞ്ഞു.

ഫോട്ടോ-

മറയൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പാമ്പാറിലേക്ക് ചാടിയ മ്ലാവ്