തൊടുപുഴ : കാരിക്കോട് സർവ്വീസ് സഹകരണ ബാങ്ക് നവീകരിച്ച കുമ്മംകല്ല് ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം 26ന് മന്ത്രി എം. എം. മണി നിർവ്വഹിക്കുമെന്ന് പ്രസിഡന്റ് സി. എസ്. ഷാജി, സെക്രട്ടറി പി. വി. മോളി എന്നിവർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10ന് ചേരുന്ന യോഗത്തിൽ പി. ജെ. ജോസഫ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി നിക്ഷേപം സ്വീകരിക്കലും, ജോയിന്റ് രജിസ്ട്രാർ എസ്. ഷേർളി നിക്ഷേപ ഗ്യാരണ്ടി പത്രം സ്വീകരിക്കലും, ജോയിന്റ് ഡയറക്ടർ കെ. എസ്. കുഞ്ഞുമുഹമ്മദ് നിക്ഷേപ പദ്ധതി ഉദ്ഘാടനവും, ഐ.സി.ഡി.പി. ഡെപ്യൂട്ടി രജിസ്ട്രാർ ശോഭനകുമാരി ഉപഹാര സമർപ്പണവും, ഡെപ്യൂട്ടി രജിസ്ട്രാർ എം. കെ. സുരേഷ്‌കുമാർ വായ്പാ വിതരണവും നിർവ്വഹിക്കും. ബാങ്ക് പ്രസിഡന്റ് സി. എസ്. ഷാജി സ്വാഗതം പറയും. സെക്രട്ടറി പി. വി. മോളി റിപ്പോർട്ട് അവതരിപ്പിക്കും. അസി. രജിസ്ട്രാർ (പ്ലാനിംഗ്) പി. എൻ. സോമൻ, ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ എ. ആർ. രാജേഷ്, മുനിസിപ്പൽ വൈസ് ചെയർമാൻ എം. കെ. ഷാഹുൽ ഹമീദ്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് രാജീവ് പുഷ്പാംഗദൻ, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, മുനിസിപ്പൽ കൗൺസിലർമാരായ സബീന ബിഞ്ചു, എ. എം. ഹാരീദ്, കെ. എം. ഷാജഹാൻ, അഡ്വ. സി. കെ. ജാഫർ, വിജയകുമാരി, ബീന ബഷീർ, അനിൽകുമാർ, തൊടുപുഴ അർബൻ ബാങ്ക് ചെയർമാൻ പി. വി. മത്തായി, ഇടുക്കി ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ മുഹമ്മദ് ഫൈസൽ, ഇടവെട്ടി ഗ്രാമപഞ്ചായത്ത് മെമ്പർ പി. പ്രകാശ്, തൊടുപുഴ സഹകരണ ബാങ്ക് പ്രസിഡന്റ് കെ. എം. ബാബു, ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് എം.പി. ഷൗക്കത്തലി, അസി. രജിസ്ട്രാർ എം. ജെ. സ്റ്റാൻലി, അസി. ഡയറക്ടർ റോസമ്മ ജേക്കബ്, ഐ.സി.ഡി.പി. പ്രൊജക്ട് മാനേജർ പി. എസ്. വിജയൻ, ആലക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, അർബൻ ബാങ്ക് ഡയറക്ടർ പി. പി. ജോയി, മുതലക്കോടം സഹകരണ ബാങ്ക് പ്രസിഡന്റ് വി. ബി. ജമാൽ, തൊടുപുഴ ടൗൺ ബാങ്ക് പ്രസിഡന്റ് കെ. ദീപക്, തെക്കുംഭാഗം സഹകരണ ബാങ്ക് പ്രസിഡന്റ് ടോമി കാവാലം തുടങ്ങിയവർ പ്രസംഗിക്കും. ബോർഡ് മെമ്പർ കെ. വി. കൃഷ്ണകുമാരി നന്ദി പറയും.