തൊടുപുഴ: മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരമായി പുതിയ അണക്കെട്ട് നിർമ്മിക്കാൻ ബന്ധപ്പെട്ടവർ നടപടികൾ സ്വീകരിക്കണമെന്ന് സേവ് കേരള ബ്രിഗേഡിന്റെ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സേവ് കേരള ബ്രിഗേഡ് സുപ്രീം കോടതിയിൽ നൽകിയ റിട്ട് പെറ്റീഷനിൽ അന്താരാഷ്ട്ര വിദഗ്ദ്ധർ മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധിച്ച് ഡീ കമ്മീഷൻ തിയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു. അണക്കെട്ട് തകർന്നാൽ ദുരിതത്തിൽ അകപ്പെടുന്നവർക്കും പരിസ്ഥിതി അഘാതം ഉണ്ടാകുന്ന കേരള സർക്കാരിനും നഷ്ട പരിഹാരം നൽകണമെന്നുമാണ് ആവശ്യം. വാർത്താ സമ്മേളനത്തിൽ സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് അഡ്വ. റസൽ ജോയി, വൈസ് പ്രസിഡന്റ് സ്റ്റാൻലി പൗലോസ്, ജോബിഷ്, ജോർജ്, സ്യാദ് എന്നിവർ പങ്കെടുത്തു.