തൊടുപുഴ: തൊടുപുഴ- പുളിയൻമല റോഡിൽ മലങ്കര, പെരുമറ്റം ഭാഗത്ത് റോഡിലേയ്ക്ക് മരശിഖരങ്ങൾ ചാഞ്ഞ് നിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നതായി പരാതി. പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. അപകടാവസ്ഥയിലായ ഇഞ്ചക്കാടുകൾ വെട്ടിമാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് യൂത്ത്ഫ്രണ്ട് ജോസഫ് വിഭാഗം മുട്ടം മണ്ഡലം പ്രസിഡന്റ് രഞ്ജിത് മനപ്പുറത്ത്, സെക്രട്ടറി നോബി തീക്കുഴിവേലിൽ എന്നിവർ ആവശ്യപ്പെട്ടു.