christmas
ഡോണേഴ്സിന്റെ നേതൃത്വത്തിൽ നടന്ന കിറ്റ് വിതരണം.

നെടുങ്കണ്ടം: രക്തദാതാക്കളുടെ കൂട്ടായ്മയായ നെടുങ്കണ്ടം ഡോണേഴ്സിന്റെ നേതൃത്വത്തിൽ നിർദ്ധനരായവർക്ക് ക്രിസ്തുമസ് കിറ്റുകൾ വിതരണം ചെയ്തു. അരിയും പലവ്യജ്ഞനങ്ങളും ഉൾപ്പടെ ആയിരം രൂപയുടെ സാധനങ്ങളാണ് നൽകിയത്. 25 പേർക്ക് കിറ്റുകൾ നൽകി. ജില്ലയ്ക്ക് അകത്തും പുറത്തും ആവശ്യക്കാർക്ക് രക്തം ദാനം ചെയ്യുന്ന വാട്സ്ആപ് കൂട്ടായ്മയാണ് നെടുങ്കണ്ടം ഡോണേഴ്സ്. സംഘടനയുടെ സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കിറ്റുകൾ നൽകിയത്. സാമൂഹ്യ പ്രവർത്തകനായ സെബാസ്റ്റ്യന് കിറ്റുകൾ കൈമാറി. അഡ്മിൻ പാനൽ അംഗങ്ങളായ ബിബിൻ മോഹൻ, ആസിഫ് യൂനസ്, അഭിലാഷ്, സുനിൽ, അൻസാർ, സിജു, അജിത്ത്, അനൂപ്, ഗിരീഷ് എന്നിവർ പങ്കെടുത്തു.