rohith

തൊടുപുഴ: ദുബായിൽ കാറപകടത്തിൽ തൊടുപുഴ ആനക്കൂട് ശാന്തിഭവനിൽ (താഴത്തുപാറക്കാട്ടുമഠം) കൃഷ്ണകുമാറിന്റെയും (സതീശൻ) ഗീതുവിന്റെയും മകൻ രോഹിത് (19 ) മരിച്ചു. യു.കെയിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. രാഹുൽ സഹോദരനാണ്. മൃതദേഹം ഇന്ന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഉച്ചയ്ക്ക് 1 ന് ബ്രാഹ്മണ ജന സമൂഹമഠം ശ്മശാനത്തിൽ.