ചെറുതോണി: വ്യപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ശനിയാഴ്ച ചെറുതോണിയിൽ നടക്കും. ജനുവരി 18,19, 20 തീയതികളിൽ തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മന്നോടിയായാണ് വാഴത്തോപ്പ് എച്ച്.ആർ.സി ഹാളിൽ ജില്ലാ സമ്മേളനം ചേരുന്നത്. ജില്ലയിലെ 150 യൂണിറ്റുകളും 14 ഏരിയാ സമ്മേളനങ്ങളും പൂർത്തീകരിച്ചാണ് ജില്ലാ സമ്മേളനത്തിലേക്ക് എത്തിയത്. തിരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. 10ന് ജില്ലാ പ്രസിഡന്റ് ബേബി കോകിലകം പതാക ഉയർത്തും. തുടർന്ന് മന്ത്രി എം.എം. മണി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു സംഘനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.ആർ. സജീവ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. ഗ്രൂപ്പ് ചർച്ചകൾക്കും പൊതു ചർച്ചകൾക്കും ശേഷം സംഘടനാ തിരഞ്ഞെടുപ്പും നടക്കും. മുൻ എം.പി. അഡ്വ. ജോയ്സ് ജോർജ്, കെ.എസ്.ആർ.ടി.സി ഡയറക്ടർ സി.വി. വർഗീസ്, കെ.വി.വി.എസ് ജില്ലാ രക്ഷാധികാരി പി.എൻ. വിജയൻ എന്നിവർ സംസാരിക്കും.