മണക്കാട് : മണക്കാട് മുല്ലയ്ക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മണ്ഡലപൂജാ മഹോത്സവവും ഉണ്ണിയൂട്ടും 27, 29 തീയതികളിൽ നടക്കും. 27ന് രാവിലെ 6.30ന് വിശേഷാൽ ഗണപതിഹോമം, ഏഴ് മുതൽ വിശേഷാൽപൂജകൾ, തുടർന്ന് മണ്ഡലപൂജ, വൈകിട്ട് അഞ്ചിന് ഭജനൻസ് (ശ്രീദേവി ഗ്രൂപ്പ് ഒഫ് ഭജൻസ്), വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, 29ന് രാവിലെ 6.30 മുതൽ പെരിയോൻ ബാബു സ്വാമിയുടെ നേതൃത്വത്തിൽ നാമജപയജ്ഞം, 11 മുതൽ ഉണ്ണിയൂട്ട്. മേൽശാന്തി പ്രശാന്ത് നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.