മണക്കാട്: അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മണ്ഡലപൂജ മഹോത്സവം 27ന് നടക്കും. രാവിലെ ഏഴ് മുതൽ വിശേഷാൽ ഗണപതിഹോമം, ഒമ്പത് മുതൽ വിശേഷാൽ പൂജകൾ, 11.30ന് മണ്ഡലപൂജ, വൈകിട്ട് അഞ്ചിന് ഭക്തിഗാനസുധ, 6.30ന് വിശേഷാൽ ദീപാരാധന എന്നിവയുണ്ടാകും. മേൽശാന്തി കാഞ്ഞിരമറ്റം നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.