മുട്ടം: ജില്ലാ ഹോമിയോ ആശുപത്രിയിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയോട് അനുബന്ധിച്ച് നിർമ്മാണം പൂർത്തീകരിച്ച ജില്ലാ മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സിനോജ് ജോസ് എരിച്ചിരിക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് കുമാർ, സി.വി. സുനിത, വിജയകുമാർ, മോളി ഡോമിനിക്, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ ചെറിയാൻ, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. മോഹനൻ, വാർഡ് മെമ്പർ ഔസേപ്പച്ചൻ ചാരകുന്നത്ത്, എച്ച്.എം.സി മെമ്പർ കെ.എൽ. ജോസഫ്, എം.കെ. ഷാജി, ടി.എം. റഷീദ്, ടോമി ജോർജ് മൂഴിക്കുഴിയിൽ, അഗസ്റ്റിൻ കള്ളികാട്ട്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണൻ, ഡി.എം.ഒ ഡോ. ഇൻ.എൻ. രാജു, സൂപ്രണ്ട് ഡോ. അമ്പിളി എന്നിവർ സംസാരിച്ചു.