ചെറുതോണി: 2019 അവസാനിക്കുമ്പോൾ ഇടുക്കി ജില്ലയിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധന. കൊലപാതകം,​ മോഷണം, സൈബർ കേസുകൾ, എ.ടി.എം തകർത്ത് പണം തട്ടൽ, വിസ തട്ടിപ്പ്, പോക്‌സോ കേസുകൾ, വ്യാജമദ്യം, കഞ്ചാവ്, കടത്ത്, തുടങ്ങിയവയിലാണ് വർദ്ധനയുണ്ടായിട്ടുള്ളത്. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വിസ തട്ടിപ്പിലൂടെ നിരവധിപേരുടെ പണം നഷ്ടമായിട്ടുണ്ട്. എ.ടി.എം തകർത്ത് മോഷണം നടത്തിയതിൽ മറയൂർ ടൗണിലും കാഞ്ഞാറ്റിലും നടത്തിയ സംഭവത്തിൽ പൊലീസ് പ്രതികളെ ഉടൻ പിടിച്ചത് പ്രശംസ നേടിയിരുന്നു. വാഹനമോഷണം, കൊലപാതകം, കഞ്ചാവ്, തുടങ്ങിയ കേസുകൾ കൂടുതൽ തമിഴ്നാടുമായി ബന്ധപ്പെട്ടാണ് നടന്നിട്ടുള്ളത്. വിദ്യാർത്ഥികളെ ഉപയോഗിച്ചുള്ള കഞ്ചാവ് കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യൂണിഫോം ധരിച്ച് മുന്തിയയിനം ബൈക്കുകളിലാണ് വിദ്യാർത്ഥികളെ ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നത്. 1025 വാഹനാപകടങ്ങളിലായി 103 പേർ മരിച്ചിട്ടുണ്ട്.

കണക്ക് ഇതുവരെ

കൊലപാതകം- 13

ദുരൂഹമരണം- 350

കൊലപാതക ശ്രമം- 38
പീഡനം- 90

പോക്സോ കേസുകൾ- 138

മോഷണം- 182

കഞ്ചാവ് കേസ്- 427

പെറ്റിക്കേസ്- 67507

ആകെ- 14265 കേസുകൾ