മറയൂർ: ബാലസംഘം മറയൂർ ഏരിയകമ്മറ്റിയുടെ നേതൃത്വത്തിൽ കാന്തല്ലൂരിൽ വലയസൂര്യഗ്രഹണം വീക്ഷിച്ചു. സോളാർ ഫിൽറ്ററിങ്ങ് സംവിധാനമുള്ള കണ്ണടകൾ നേരത്തെ കാന്തല്ലൂരിൽ എത്തിച്ചിരുന്നു. 'ആകാശ മിഠായി സൂര്യോത്സവം" എന്ന പേരിൽ കൂട്ടികൾക്കായി കഥകളും ചരിത്രവും ശാസ്ത്രീയവശങ്ങളും പകർന്നു നൽകുന്ന ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. സൂര്യോത്സവം പ്രത്യേക പതിപ്പ് മാസിക യുവജന ക്ഷേമ ബോർഡ് ജില്ലാ കോ- ഓഡിനേറ്റർ വി. സിജിമോൻ പ്രകാശനം ചെയ്തു. ബാല സംഘം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ അനീഷ് വിജയൻ, കാന്തല്ലൂർ പഞ്ചായത്ത് അംഗങ്ങളായ മഹാലക്ഷമി ശിവകൂമാർ, എസ്. ശിവൻ രാജ് എന്നിവർ കാന്തല്ലൂരിൽ നടന്ന സൂര്യോത്സവത്തിന് നേതൃത്വം നൽകി.