കാഞ്ഞാർ: വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. പൂമാല കുഴിപ്ലാക്കൽ പ്രസീദാണ് (39) അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് സംഭവം. പ്രതി വീട്ടുമുറ്റത്ത് തുണി വിരിച്ച് കൊണ്ട് നിന്ന വീട്ടമ്മയെ കയറിപ്പിടിച്ച്‌ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വീട്ടമ്മയുടെ കരച്ചിൽ കേട്ടു വന്ന മകനെ ഉപദ്രവിക്കുകയും ചെയ്തു. അഴയിൽ കിടന്ന തുണികളുമായി ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് കാഞ്ഞാർ പൊലീസ് പിടികൂടിയത്. സ്ത്രീകൾ താമസിക്കുന്ന വീടുകളിൽ ഒളിഞ്ഞുനോക്കുക, വസ്ത്രങ്ങൾ മോഷ്ടിച്ചു കൊണ്ടു പോവുക എന്നിവ പതിവാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. സമാനമായ കുറ്റകൃത്യത്തിന് രണ്ടു തവണ റിമാൻഡിൽ കഴിഞ്ഞയാളാണ് പ്രതി. കാഞ്ഞാർ എസ്.ഐ കെ. സിനോദ്,​ എ.എസ്.ഐ സലീൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.