വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് മണ്ഡലം പ്രസിഡന്റുമാർ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണ സമിതിയിൽ യു.ഡി.എഫ് ധാരണപ്രകാരം പ്രസിഡന്റ് പദം ഒരു വർഷക്കാലം കേരളാ കോൺഗ്രസിനും നാലുവർഷക്കാലം കോൺഗ്രസ് പാർട്ടിക്കും നിശ്ചയിച്ചിട്ടുള്ളതാണ്. അതനുസരിച്ച് ഡിസംബർ 17 ന് കേരളാ കോൺഗ്രസ് പ്രസിഡന്റ് രാജി വച്ച് ഒഴിയേണ്ടതാണ്. എന്നാൽ ഇതുവരെ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ല. തൽസ്ഥിതി തുടർന്നാൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അവിശ്വാസ പ്രമേയം ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് മണ്ഡലം പ്രസിഡന്റുമാരായ സജി കണ്ണംമ്പുഴ, ജിജോ ജോസഫ് എന്നിവർ അറിയിച്ചു.