തൊടുപുഴ : കേരളാ സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഇൻസ്റ്രിറ്റ്യൂട്ട് ഫോർ ഇൻഫർമേഷൻ ടെക്നോളജി ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ (കോസ്‌ടെക്)​ കോൾസെന്ററിന്റെയും നവീകരിച്ച തൊടുപുഴ ബ്രാഞ്ച് ഓഫീസിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും. കാഞ്ഞിരമറ്റം ബൈപ്പാസ് കവലയ്ക്ക് സമീപമുള്ള ഓഫീസിൽ രാവിലെ 9 ന് കോസ്ടെക് ചെയർമാൻ പ്രൊഫ. ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. അർബൻ ബാങ്ക് പ്രസിഡന്റ് വി.വി മത്തായി ,​ മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ്,​ തോമസ് മാത്യു കക്കുഴി,​ കെ.ദീപക്,​ കെ.എം ബാബു ടോമി കാവാലം,​ അഡ്വ. പി.കെ മധു,​ ഇന്ദു സുധാകരൻ,​ എം.എം ദേവസ്യ തുടങ്ങിയവർ സംസാരിക്കും.