തൊടുപുഴ : വടക്കുംമുറി തനിമ സോഷ്യൽ വെൽഫെയർ ഫൗണ്ടേഷൻ സ്നേഹ സ്വാന്തന ജീവകാരുണ്യ ഫെസ്റ്റ് - 2019 സംഘടിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എച്ചിനിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. തനിമ സി.ഇ.ഒ അശോക് കുമാർ ആമുഖ പ്രസംഗം നടത്തി. ഫാ. ജോസ് ഏഴാനിക്കാട്ട് ക്രിസ്തുമസ് സന്ദേശവും പ്രൊഫ. സരിത അയ്യർ ന്യൂ ഇയർ സന്ദേശവും നൽകി. ചടങ്ങിൽ മാതൃകാ ദമ്പതികളെ ആദരിക്കുകയും,​ 36-ഓളം കുടുംബങ്ങൾക്ക് ചികിത്സാ സഹായവും,​ 10 പേർക്ക് പുതുവസ്ത്രവും,​ 10 പേർക്ക് സ്നേഹ പുതപ്പും,​ 10 പേർക്ക് വിധവാ - വൃദ്ധ പെൻഷനുകളും 400- ഓളം പേർക്ക് ക്രിസ്തുമസ് വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സാമുദായിക നേതാക്കൾ പങ്കെടുത്തു.