രാജാക്കാട്: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക, സേനാപതി ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന എൽഡിഎഫിന്റെ നടപടികൾ അവസാനിപ്പിക്കുക, വിവാദ ഭൂ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ഐ സേനാപതി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാങ്ങാത്തൊട്ടിയിൽ സായാഹ്ന ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ജോസ് ശൗര്യംമാക്കലിന്റെ നേതൃത്വത്തിൽ നടന്ന സമരം ഡിസിസി ജനറൽ സെക്രട്ടറി സേനാപതി വേണു ഉദ്ഘാടനം ചെയ്തു. ബെന്നി തുണ്ടത്തിൽ, തെങ്ങുംകുടി, പി.പി. ശിവൻ, ജോസ് തോമസ്, ജയിംസ് മത്തായി, ശ്യാമള സാജു, ജോസ് പിണക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.