പുറപ്പുഴ: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്‌നേഹിത കോളിംഗ്ബെൽ ഗുണഭോക്താക്കൾക്ക് പി.ജെ. ജോസഫ് എം.എൽ.എ ക്രിസ്തുമസ് കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, മെമ്പർമാരായ ബിന്ദു ബെന്നി, ആലീസ് ജോസ്, സി.ഡി.എസ് ചെയർപേഴ്‌സൺ, ബിജി ഷാജി, സ്‌നേഹിത കമ്മ്യുണിറ്റി കൌൺസിലർ ലൂസി ജോൺ എന്നിവരും പങ്കെടുത്തു.