മുള്ളരിങ്ങാട്: വൈസ്മെൻ ഇന്റർനാഷണൽ ക്ലബിന്റെ നേതൃത്വത്തിൽ കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ അൽ- അസ്ഹർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മുള്ളരിങ്ങാട് ടൗണിൽ രണ്ട് ദിവസം സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 11ന് നടക്കുന്ന ആദ്യ ക്യാമ്പിൽ രാവിലെ ഒമ്പതിന് ടോക്കൺ വിതരണം ആരംഭിക്കും. ക്ലബ് പ്രസിഡന്റ് ടി.യു. പൗലോസിന്റെ അദ്ധ്യക്ഷതയിൽ പ്രൊഫ. ഡോ. ജേക്കബ് എബ്രഹാം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എ.ആർ. ബാലചന്ദ്രൻ, ദീപ മാത്യു, ജോൺസൺ മാത്യു, കെ.പി. ജോസഫ്, റോയി ജോസഫ്, കെ.എം. സുകുമാരൻ എന്നിവർ സംസാരിക്കും. ക്ലബ് സെക്രട്ടറി ജിജോ ജോസഫ് സ്വാഗതവും ട്രഷറർ ബിഷി പോൾ നന്ദിയും പറഞ്ഞു. 4,000 രൂപ വരുന്ന പരിശോധന തികച്ചും സൗജന്യമാണ്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം. 30 വരെ ബുക്ക് ചെയ്യാം. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ടി.യു. പൗലോസ്, ട്രഷറർ ബിഷി പോൾ, വൈസ് പ്രസിഡന്റ് ജോൺസൺ മാത്യു എന്നിവർ പങ്കെടുത്തു.