nariyampara
നരിയംപാറ ശബരിഗിരി ക്ഷേത്രത്തിലേക്ക് നടന്ന രുഗ്മിണി സ്വയംവര ഷോഷയാത്ര.

കട്ടപ്പന: നരിയംപാറ ശബരിഗിരി ശ്രീഅയ്യപ്പ മഹാവിഷ്ണു ദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് രുഗ്മിണി സ്വയംവര ഷോഷയാത്ര നടത്തി. നരിയംപാറ ക്ഷേത്രത്തിന്റെ ഉപ ക്ഷേത്രാങ്കണത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. മണ്ഡലപൂജയോടനുബന്ധിച്ച് ഭക്തർ നെയ്യ് നിറച്ച ഇരുമുടി കെട്ടുമായി ക്ഷേത്രത്തിലെത്തി. മേൽശാന്തി ജി. സനീഷ് കാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ഹരികുമാർ ഡി.പിള്ള, സെക്രട്ടറി വി.ജി. മുരളീധരൻ നായർ, സപ്താഹ കമ്മിറ്റി ചെയർമാൻ പി.ആർ. മധുക്കുട്ടൻ നായർ, ക്ഷേത്രം രക്ഷാധികാരി ബി. ഉണ്ണികൃഷ്ണൻ നായർ, ജെ. ജയകുമാർ, ഷാജി വെള്ളിക്കര എന്നിവർ നേതൃത്വം നൽകി.