കട്ടപ്പന: പ്രഭാതിന്റെ നേതൃത്വത്തിൽ ഇന്നുമുതൽ 30 വരെ കട്ടപ്പന നഗരസഭ മിനി സ്‌റ്റേഡിയത്തിൽ പുസ്തക മേള നടത്തും. ഇന്ന് രാവിലെ 10 ന് എഴുത്തുകാരൻ ജോസ് കോനാട്ട് ഉദ്ഘാടനം നിർവഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി അധ്യക്ഷത വഹിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന കാവ്യസന്ധ്യയിൽ സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം മാത്യു വർഗീസ് അധ്യക്ഷത വഹിക്കും. ജില്ലയിലെ കവികൾ പങ്കെടുക്കും. നാളെ വൈകിട്ട് അഞ്ചിന് കുമാരനാശാൻ കവിതാലാപന മത്സവും നാടൻപാട്ടുകളും. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി അധ്യക്ഷത വഹിക്കും. 30 ന് വൈകിട്ട് അഞ്ചിന് ആശാന്റെ സീതയ്ക്ക് വയസ് നൂറ് എന്ന വിഷയത്തിൽ ജിജി കെ.ഫിലിപ്പ്, ജോസ് കോനാട്ട്, മോബിൻ മോഹൻ എന്നിവർ പ്രഭാഷണം നടത്തും. തുടർന്ന് നാടക് കട്ടപ്പന മേഖലയുടെ നേതൃത്വത്തിൽ സോളാ നാടകവും നടക്കുമെന്ന് വി.ആർ ശശി. അഡ്വ. വി.എസ്. അഭിലാഷ്, കെ.എസ്. രാജൻ, രാജൻകുട്ടി എന്നിവർ അറിയിച്ചു.