കുമളി: സുഹൃത്തുക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ വെള്ളത്തിൽ വീണ് മരണമടഞ്ഞ യുവാവിന്റെ സംസ്‌ക്കാരം നടത്തി.കുമളി ഒന്നാം മൈൽ മുക്കുങ്കൽ ജോസിന്റെ മകൻ എബിൻ (26) ആണ് മരിച്ചത്.രാജ മുടിക്ക് സമീപം നീരോഴുക്കിൽപ്പെട്ടാണ് അപകടം. സുഹുത്തുകളളായ ഏഴു പേർ ഒപ്പം ഉണ്ടായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റമോർട്ടം നടത്തി.മാതാവ് മേരിക്കുട്ടി, സഹോദരി അഞ്ജു.