കട്ടപ്പന: ബ്‌ളോക്ക് പഞ്ചായത്തിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളുടെബ്ലോക്ക് തല കുടുംബസംഗമവും 13ന് കട്ടപ്പന മുൻസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. സംഘാടക സമിതി രൂപീകരണയോഗത്തിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ ലൈഫ് മിഷൻ ജില്ലാകോർഡിനേറ്റർ കെ പ്രവീൺനേതൃത്വം നൽകി. മന്ത്രി എം എം മണി, ഇ .എസ് ബിജിമോൾഎം എൽ എ ,റോഷി അഗസ്റ്റിൻ എം എൽ എ എന്നിവർ രക്ഷാധികാരികളായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി ചെർമാൻ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി ധനേഷ് കൺവീനറായും ഉൾപ്പെട്ടതാണ് സംഘാടക സമിതി.