തൊടുപുഴ: വെങ്ങല്ലൂർ ആരവല്ലിക്കാവ് ശ്രീദുർഗാഭദ്ര ദേവീ ക്ഷേത്രത്തിലെ തിരുവുത്സവവും പൊങ്കാല നിവേദ്യവും ഫെബ്രുവരി 29, മാർച്ച് 1, 2 തീയതികളിൽ നടക്കും. 29ന് രാവിലെ ആറിന് മലർ നിവേദ്യം, 6.30ന് ഉഷ പൂജ ഉച്ചക്ക് 12ന് പ്രസാദ ഊട്ട്, , 7.30ന് കളം എഴുത്തുംപാട്ടും തുടർന്ന് പ്രസാദം ഊട്ട് എന്നിവ ക്ഷേത്രത്തിൽ നടക്കും. മാർച്ച് ഒന്നിന് രാവിലെ ഏഴിന് ഗണപതി ഹോമം, എട്ടിന് പൊങ്കാല, പെങ്കാല അഗ്‌നി പ്രോജ്ജ്വലനം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി. ശശികല ടീച്ചർ, 10.30ന് പൊങ്കാല നിവേദ്യം 11ന് പ്രഭാഷണം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി. ശശികല ടീച്ചർ, പ്രസാദം ഊട്ട്, വൈകിട്ട് , 8.30 ന് പ്രസാദം ഊട്ട് എന്നിവ ക്ഷേത്രത്തിൽ നടക്കും. രണ്ടിന് രാവിലെ ഏഴിന് ഗണപതി ഹോമം, എട്ടിന് ശ്രീദുർഗാ വനിതാ സമാജം അവതരിപ്പിക്കുന്ന ലളിതസഹസ്ര നാമാർച്ചന, 11.30ന് പ്രസാദം ഊട്ട്, വൈകിട്ട് ആറിന് ചെണ്ടമേളം, നാലിന് പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങളുടേയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര ആരവല്ലിക്കാവിലേക്ക്. 7.30ന് ഉത്സവാഘോഷങ്ങളുടെ സമാപ്തി കുറിച്ചുകൊണ്ട് ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ദേശഗുരുതി. ദേശഗുതിക്ക് ശേഷം പ്രസാദം ഊട്ട്.
ഉത്സവ നോട്ടീസിന്റെ പ്രകാശനവും ആദ്യ സംഭാവന സ്വീകരിക്കലും രക്ഷാധികാരി ഡോ. സനിൽകുമാർ പേരകത്തിന് നൽകി ആഘോഷ കമ്മറ്റി കൺവീനർ അനൂപ് അരവിന്ദ് നിർവഹിച്ചു.