ചെറുതോണി : ട്രഷറി സ്തംഭനത്തിന് എതിരെ ഓൾകേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെനേതൃത്വത്തിൽപൈനാവ് ട്രഷറിക്കു മുമ്പിൽ ഉപവാസ സമരം നടത്തി. ജില്ലാ പ്രസിഡന്റ് എം.എ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ ഭാരവാഹികളായ പി. ഡിജോസഫ്, ജെയിൻ അഗസ്റ്റിൻ, കെ.പി. അബ്ദുൾകരീം, മനോജ് സ്‌കറിയ,ടോമിജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.