തൊടുപുഴ: റൂറൽ സഹകരണ സംഘം നടപ്പാക്കുന്ന ഇല പദ്ധതിയുടെ ഭാഗമായി ഇലവിഭവങ്ങളുടെ സ്റ്റാൾ തൊടുപുഴ കാർഷികമേള നഗറിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഭക്ഷ്യയോഗ്യമായ വിവിധ തരം ഇലകൾ കൊണ്ടുള്ള ദോശകൾ, കട്‌ലറ്റ്, സമൂസ, ബർഗർ, ഇലക്കറികൾ കൂട്ടിയുള്ള സദ്യ എന്നിവയാണ് സ്റ്റാളുകളിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ നാടൻ അരികളുടെ പ്രദർശനവും വില്പനയും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പ്രസിഡന്റ് കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മോൻസ്‌ ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ, മുൻസിപ്പൽ വൈസ് ചെയർമാൻ ഷാഹുൽ ഹമീദ്, പി.എസ്. സോണിയ, സി.പി. കൃഷ്ണൻ, ടി.ജി. ബിജു, ടി.വി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.