ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കാർഷികമേള ആയിരങ്ങളെ ആകർഷിച്ച് മുന്നേറുന്നു. പ്രശസ്തരായ സംഗീതജ്ഞർ നേതൃത്വം നൽകുന്ന സംഗീതമേളകളും സെമിനാറുകൾ, വിളപ്രദർശനം, കാലി പ്രദർശനം തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികളാണ് മേളയോടനുബന്ധിച്ച് നടന്ന് വരുന്നത്. ജനുവരി അഞ്ചു വരെ തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടികൾക്ക് ഗാന്ധി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ. നേതൃത്വം നൽകും

ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തെങ്ങും ഇടവിളകളും എന്ന വിഷയത്തിൽ സെമിനാർ നടക്കും.വൈകിട്ട് ഏഴിന് ജിനോ കുന്നുംപുറത്ത് നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ്. ലക്ഷ്മി ജയൻ അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ, കലാഭവൻ സുധി അവതരിപ്പിക്കുന്ന മിമിക്സ് കോമഡി ഷോ

.30 ന് വൈകിട്ട് ഏഴിന് തൊടുപുഴയിലെ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ, 31 ന് വൈകിട്ട് ഏഴിന് മ്യൂസിക്കൽ ഫിയസ്റ്റ, ജനുവരി ഒന്നിന് വൈകിട്ട് ഏഴിന് സംഗീത സംവിധായകരായ ബേണി ഇഗ്‌നേഷ്യസ് നേതൃത്വം നൽകുന്ന സംഗീത സന്ധ്യയിൽ അഫ്സൽ, ജ്യോത്സന, സിതാര എന്നിവർ പങ്കെടുക്കും. രണ്ടിന് വൈകിട്ട് ആറിന് കോഴിക്കോട് കടത്തനാടൻ കളരി സംഘം പത്മശ്രീ മീനാക്ഷി ഗുരുക്കളുടെ നേതൃത്വത്തിൽ കളരിപ്പയറ്റ്. തുടർന്ന് ജോസി ആലപ്പുഴ നേതൃത്വം നൽകുന്ന മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ്. ഗായിക സനാ മൊയ്തൂട്ടി പങ്കെടുക്കും. മൂന്നിന് വൈകിട്ട് ഏഴിന് ടിവി താരങ്ങളായ സുബി സുരേഷും പ്രശാന്ത് പുന്നപ്രയും ചേർന്ന് നയിക്കുന്ന മെഗാഷോ. നാലിന് വൈകിട്ട് ഏഴിന് ടിനി ടോം അവതരിപ്പിക്കുന്ന മെഗാഷോ, ഷംന കാസിം അവതരിപ്പിക്കുന്ന ഡാൻസ്. അഞ്ചിന് വൈകിട്ട് ഏഴിന് ഗായിക ശ്വേത മോഹനും പിന്നണി ഗായകൻ വിധു പ്രതാപും അവതരിപ്പിക്കുന്ന സംഗീത രാവും നടത്തും.

. അഞ്ചിന് രാവിലെ 8.30 മുതൽ കോലാനി വെങ്ങല്ലൂർ ബൈപാസ് റോഡിന് സമീപം കാലിപ്രദർശനവും മത്സരവും നടക്കും.

വിളപ്രദർശനവും മത്സരവും, കാർഷിക സ്‌പോർട്ട്സ്, കുട്ടികളുടെ കലാസാഹിത്യ മത്സരങ്ങൾ എന്നിവയും മേളയോടനുബന്ധിച്ച് ഉണ്ടായിരിക്കും. സംസ്ഥാന തലത്തിൽ അഞ്ചിൽ കൂടുതൽ കറവപശുക്കളുള്ള ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന മികച്ച ഗോശാലകൾക്ക് അവാർഡുകൾ സമ്മാനിക്കും..