ചെറുതോണി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപക ദിനാചരണം ഇടുക്കി ഡി.സി.സി ഓഫീസിൽ നടന്നു.പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ രവി കിഴക്കിനേറ്റിന് മധുരം നൽകികൊണ്ടാണ് 135 ാമത് കോൺഗ്രസ് സ്ഥാപക ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. കോൺഗ്രസ് നേതാക്കളായ എ.പി ഉസ്മാൻ, പി.ഡി ജോസഫ്, റോയി കൊച്ചുപുര, അഡ്വ. അനീഷ് ജോർജ്, ജോയി വർഗീസ്, സി.പി സലീം, അനിൽ ആനയ്ക്കനാട്ട്, കെ.എം ജലാലുദീൻ, സാബു ജോസഫ്, ബാബു ജോർജ് പാലക്കീൽ, സൈമൺ, ജോസ് കടപ്പൂർ എന്നിവർ പ്രസംഗിച്ചു.