തൊടുപുഴ: ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സർവീസ് ഡയറി ജില്ലാ കളക്ടർ എച്ച്. ദിനേശൻ പ്രകാശനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചീഫ് എഡിറ്റർ ഡി. ബിനിൽ സ്വാഗതം ആശംസിച്ചു. മുൻ സംസ്ഥാന ട്രഷറർ എ. സുരേഷ്‌കുമാർ സർവീസ് ഡയറിയും കലണ്ടറും ഏറ്റുവാങ്ങി.