കാമാക്ഷി: ശ്രീഅന്നപൂർണേശ്വരി ദേവി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം സമാപിച്ചു. താലപ്പൊലിനീരാഞ്ജന ഘോഷയാത്ര, ഭജന, വിശേഷാൽ പൂജകൾ എന്നിവയിൽ നിരവധി ഭക്തർ പങ്കെടുത്തു. കുമാരൻ തന്ത്രികൾ മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി പ്രതീഷ്, പ്രസിഡന്റ് സോജു ശാന്തി, സെക്രട്ടറി കെ.എസ്. പ്രസാദ് എന്നിവർ നേതൃത്വം നൽകി.