കട്ടപ്പന: പുളിയൻമല ക്രൈസ്റ്റ് കോളജിൽ പൂർവ വിദ്യാർഥി സംഗമം നടത്തി.യോഗത്തിൽ മാനേജർ ഫാ. ജോസ് പാറക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. അലക്സ് ലൂയിസ്, സംഗമം പ്രസിഡന്റ് റോഷൻ സക്കറിയ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.