തൊടുപുഴ: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്ന ജനുവരി 8ലെ ദേശീയ പണിമുടക്ക് സർവ്വീസ് മേഖലയിൽ സമ്പൂർണ്ണമാക്കാൻ അദ്ധ്യാപകസർവ്വീസ് സംഘടന സമരസമിതി ആഹ്വാനം ചെയ്തു. പണിമുടക്ക് വിജയിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി തൊടുപുഴ ജോയിന്റ് കൗൺസിൽ എംപ്ലോയീസ് ഹാളിൽ ജില്ലാ കൺവൻഷൻ നടന്നു. കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് ആനന്ദ് വിഷ്ണുപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ഡബ്യൂ.സി.സി. ജില്ലാ സെക്രട്ടറി എ. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ കൺവീനർ ഡി. ബിനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഡബ്യൂ.സി.സി. ജില്ലാ പ്രസിഡന്റ് പി.കെ. ജബ്ബാർ, ജില്ലാ ട്രഷറർ കെ.എസ്. രാഗേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജോയിന്റ് കാൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ സ്വാഗതവും, വനിതാകമ്മിറ്റി ജില്ലാ സെക്രട്ടറി സി.കെ. അജിതനന്ദിയും പറഞ്ഞു.