പൈനാവ്: വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ ജില്ലയിൽ പൈനാവ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൺസ്റ്റോപ്പ് സെന്റർ വിഷമഘട്ടത്തിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസം പകരുന്നതിനായും അവർക്ക് താത്ക്കാലികമായി ഷെൽട്ടർ അനവദിക്കുന്നതിനായും ആരംഭിച്ചിട്ടുള്ളതാണ്. കേന്ദ്രാവീഷ്‌കൃതപദ്ധതിയായ സഖി വൺസ്റ്റോപ്പ് സെന്റർ പഴയ കേന്ദ്രീയ വിദ്യാലയം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഗാർഹിക പീഡനങ്ങൾക്കു വിധേയരായ സ്ത്രീകളും കുട്ടികളും കൂടാതെ ലൈംഗിക അതിക്രമങ്ങൾ അതിജീവിച്ച സ്ത്രീകൾക്കും കൗസലിംഗ് ചികിത്സാ നിയമ സഹായം, ഷെൽട്ടർ തുടങ്ങി എല്ലാ സേവനങ്ങളും കേന്ദ്രത്തിൽ ലഭ്യമാണ്. പൈനാവിൽ അനുവദിച്ച വൺസ്റ്റോപ്പ് സെന്ററിൽ നിലവിൽ 6 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. 24 മണിക്കുറും സെന്ററിന്റെ സേവനം ലഭിക്കും. ഇപ്പോൾ ഒരു സ്ത്രീയും 2 കുട്ടികളും ഉൾപ്പെടെ 3 അന്തേവാസികൾ ഉണ്ടെന്നും ഇതുവരെ 4 പേർക്ക് കൗസലിംഗ് നൽകിയെന്നും പ്രൊട്ടക്ഷൻ ഓഫീസർ അറിയിച്ചു