തൊടുപുഴ: ഭാരതീയ വേലൻ സൊസൈറ്റി ജില്ലാതല കുടുംബ സംഗമം നടത്തി. ബി.വി.എസ് സംസ്ഥാന പ്രസിഡന്റ് വിഷ്ണുമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ വി.ടി. റജിമോൻ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ സി.എസ്. ശശീന്ദ്രൻ പഠന ക്ലാസ് നയിച്ചു. സമുദായത്തിന്റെ തനതു കലയായ 'നോക്കുവിദ്യാ പാവകളി' രജ്ഞിനി മോനിപ്പിള്ളി അവതരിപ്പിച്ചു. യുവജനോത്സവ വേദിയിൽ വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. മുതിർന്ന സംഘടന പ്രവർത്തകരെ ആദരിച്ചു.. കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും, കരകൗശല- ചിത്രരചനാ പ്രദർശനവും കുടുംബമേളയോടനുബന്ധിച്ച് നടത്തി. തിലകം സത്യനേശൻ, അനന്തകൃഷ്ണൻ, എൻ.എസ്. കുഞ്ഞുമോൻ, ശ്രീജിത്ത്, ഷാജൻ, രാജേഷ് ഗോവിന്ദൻ, സി.ബി. സരോജിനി, വിനു.ടി.എസ്, അമ്മിണി രാഘവൻ, സി.എം.സുനിൽ, സുധീഷ് എന്നിവർ സംസാരിച്ചു.