മറയൂർ: കാന്തല്ലൂർ പഞ്ചായത്തിൽ പൊങ്ങം പള്ളി ആദിവാസി കോളനിയെ സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിനായി ലൈവ് ലിഹുഡ് പ്രോജക്ടിന്റെ കീഴിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു.കേന്ദ്ര സർക്കാർ സ്ഥാപനമായ റൈറ്റ്സിന്റെ സഹകരണത്തോടെ വിവാ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 25 സ്ത്രീകളുടെ തയ്യൽ ഗ്രൂപ്പ്, 25 കുടുംബത്തിന് ആടു ഫാമുകൾ,25 കുടുംബത്തിന് കൃഷി എന്നീ പദ്ധതികളാണ് കുടിയിൽ നടപ്പിലാക്കി വരുന്നത്. പദ്ധതികളുടെ ഉദ്ഘാടനം ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ നിർവ്വഹിച്ചു. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി റാണി, യുവജനക്ഷേമ ബോർഡ് കോ ഓർഡിനേറ്റർ വി.സിജിമോൻ, വിവ കൾച്ചറൽ സൊസൈറ്റി പ്രതിനിധികളായ സുധീർ, ഗീത, സനത, കവി അശോകൻ മറയൂർ, കുടി കാണി പഴനി എന്നിവർ പങ്കെടുത്തു.