അണക്കര: അണക്കര സെന്റ് തോമസ് ഫൊറോനാ പള്ളി ജനുവരി ഒന്നിന് കൂദാശ ചെയ്യും. 10,000 ചതുരശ്രയടി വിസ്തൃതിയുള്ള പള്ളിയും 15,000 ചതുരശ്രയടി വിസ്തീർണത്തിൽ ആഡിറ്റോറിയവും 7000 ചതുരശ്രയടി വിസ്തൃതിയിൽ ഒറ്റ നിലയിൽ തീർത്ത വൈദിക മന്ദിരവുമാണുള്ളത്. 50 വർഷംമുമ്പ് നിർമിച്ച പള്ളിയുടെ സ്ഥലസൗകര്യക്കുറവു പരിഹരിക്കാനാണ് പുതിയ പള്ളി നിർമിച്ചത്. പുതുവർഷ ദിനത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ എന്നിവരുടെ കാർമികത്വത്തിൽ ദേവാലയം കൂദാശചെയ്യും. വൈദികമന്ദിരത്തിന്റെ കൂദാശ നവംബർ 30ന് മാർ മാത്യു അറയ്ക്കൽ നിർവഹിച്ചു. ഒരുവർഷം മുമ്പ് ആഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പും നടന്നു. ദേവാലയ കൂദാശയേതുടർന്ന് രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് ഡീക്കൻ അജിത് മറ്റപ്പള്ളിൽ വിസിയുടെ തിരുപ്പട്ട സ്വീകരണം സീറോ മലബാർ സഭ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ കാർമികത്വത്തിൽ നടക്കും. മൂന്നിന് ഇടവകത്തിരുനാളിനു കൊടിയേറും.