മണക്കാട്: പഞ്ചായത്ത്, കൃഷിഭവൻ, ഗ്രാമവികാസ് കേന്ദ്രം, ജൈവകർഷകസമിതി എന്നിവയുടെ നേതൃത്വത്തിൽ ജനുവരി മൂന്നിന് വാഴക്കൃഷി പരിശീലനവും പഠന ക്ലാസും സംഘടിപ്പിക്കും. കേരള ജൈവകർഷക സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്ലാസ് കെ. ചന്ദ്രൻ നയിക്കും. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിനോയി അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് വൽസ ജോൺ ഉദ്ഘാടനം ചെയ്യും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കർഷകർക്ക് പങ്കെടുക്കാം. ഫോൺ: 9446609987, 9447910989.