തൊടുപുഴ: മുള്ളരിങ്ങാട് വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊച്ചിൻ കാൻസർ സൊസൈറ്റി, തൊടുപുഴ അൽഅസ്ഹർ മെഡി ക്കൽ കോളജ് എന്നിവയുടെ സഹകരണത്തോടെ ജനുവരി 11ന് മുള്ളരിങ്ങാട് ടൗണിൽ സൗജന്യ സ്തനാർബുദ നിർണയക്യാമ്പ് (തെർമോ മാമോഗ്രാം ടെസ്റ്റ്) നടത്തും. രാവിലെ ഒൻപതിന് ടോക്കൺ വിതരണം നടത്തും. യോഗത്തിൽ പ്രസിഡന്റ് ടി.യു. പൗലോസ് അധ്യക്ഷത വഹിക്കും. ഡോ. ജേക്കബ് എബാഹം ഉദ്ഘാടനം ചെയ്യും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ പത്ത കിലോ വരെ തൂക്കം താങ്ങാൻ കഴിയുന്ന തുണി സഞ്ചി യോഗത്തിൽ സൗജന്യമായി വിതരണം ചെയ്യും. വിതരണോദ്ഘാടനം ദീപ മാത്യു നിർവഹിക്കും. എ.ആർ. ബാലചന്ദ്രൻ, ദീപ മാത്യു വൈസ് പ്രസിഡന്റ് ജോൺസൺ മാത്യു, ജോയിന്റ് സെക്രട്ടറി കെ.പി, ജോസഫ്, വൈസ് ഗൈ റോയി ജോസഫ് , ബുള്ളറ്റിൽ എഡിറ്റർ കെ.എം.സുകുമാരൻ, ട്രഷറർ ബിഷി പോൾ എന്നിവർ പ്രസംഗിക്കും. 4000 രൂപയോളം ചെലവു വരുന്ന സൗജന്യ പരിശോധനയ്ക്ക് സ്ത്രീകളിൽ നിന്നും നിശ്ചിതഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. ഒരു ദിവസം 25 പേരെ മാത്രമേ പരിശോധിക്കൂ. ആദ്യം ബുക്കുചെയ്യുന്ന 50 പേർക്ക് അവസരം ലഭിക്കും. താത്പര്യമുള്ളവർ 30ന് മുമ്പായി ബുക്ക് ചെയ്യണം. ഫോൺ: 9400181846, 9847717917.