കട്ടപ്പന: ഹൈറേഞ്ചിലെ ആദ്യകാല സ്വകാര്യ ബസ് സർവീസായ പൗർണമിയിലെ ജീവനക്കാർ കൂട്ടായ്മ രൂപീകരിച്ചു. പഴയകാല സഹപ്രവർത്തകർക്ക് ഒത്തുചേരുന്നതിനും രോഗികളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും സഹായിക്കാനുമാണ് 150ൽപ്പരം അംഗങ്ങളുള്ള പൗർണമി കൂട്ടുകാർ എന്ന കൂട്ടായ്മ ലക്ഷ്യമിടുന്നത്. പൗർണമി ഗ്രൂപ്പ് ഉടമ ബിനോയി സ്‌കറിയ പരിപാടി ഉദ്ഘാടനം ചെയ്തു. മുതിർന്ന ഡ്രൈവർ പുതുപ്പറമ്പിൽ നിർമ്മലൻ, കണ്ടക്ടർ ജോഷി മാത്യു എന്നിവരെ ആദരിച്ചു. പ്രസിഡന്റ് സാബു മാത്യു, സെക്രട്ടറി സുരേഷ് ബാബു, ജോയി ജോർജ്, അജി തോമസ് എന്നിവർ നേതൃത്വം നൽകി.