കട്ടപ്പന: കേന്ദ്ര സർക്കാരിന്റെ വിവാദ പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃത്യത്തിൽ ഇന്ന് കട്ടപ്പനയിൽ സാംസ്‌കാരിക പ്രതിരോധം നടത്തും. വൈകിട്ട് നാലി ടി.ബി. ജംഗ്ഷനിൽ നിന്ന് പ്രതിരോധ നടത്തം ആരംഭിക്കും. അഞ്ചുമുതൽ മിനി സ്റ്റേഡിയത്തിൽ സംഘ ചിത്ര രചന, പാട്ടും പറച്ചിലും, സോളോ നാടകങ്ങളുടെ അവതരണങ്ങൾ എന്നിവയും അരങ്ങേറും.