accident
ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടം

മറയൂർ: നിയന്ത്രണം തെറ്റി ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് നിസാര പരിക്ക്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കാന്തല്ലൂർ പയസ് നഗർ ഭാഗത്ത് കോൺക്രീറ്റ് റോഡിലൂടെ മണ്ണ് ഇറക്കാൻ പോകുമ്പോഴായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന ഉടമകൂടിയായ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിന് കുറുകെ കിടന്ന ടിപ്പർ ലോറി പിന്നീട് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.