തൊടുപുഴ: കോലാനി ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച ശേഷം നിയന്ത്രണം വിട്ട ഒരു കാർ ഡിവൈഡറിൽ തട്ടി തലകീഴായി മറിഞ്ഞു. ഇന്നലെ രാവിലെ 8.30നായിരുന്നു അപകടം. വെങ്ങല്ലൂരിൽ നിന്നും വഴിത്തല ഭാഗത്ത് നിന്നും വന്ന കാറുകളാണ് കൂട്ടിയിടിച്ചത്. കാർ തലകീഴായി മറിഞ്ഞെങ്കിലും കുട്ടികളുൾപ്പെടെയുള്ള യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്ന് ഓയിൽ ചോർന്നു. തൊടുപുഴയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി ഓയിൽ കഴുകി നീക്കി. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.