തൊടുപുഴ: പുതുവത്സര ദിനമായ ജനുവരി ഒന്നിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ത്യയിലെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ എത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റായിരിക്കെ തുടങ്ങിവച്ച ഗാന്ധിഗ്രാമം പരിപാടിയുടെ ഭാഗമായാണ് എല്ലാ വർഷങ്ങളിലും ആദിവാസി പട്ടികജാതി കോളനികളിൽ എത്തി പുതുവത്സര ദിനത്തിൽ അവരോടൊപ്പം കഴിയുന്നത്.