പടി. കോടിക്കുളം: തൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ജനുവരി മൂന്നിന് തിരുവുത്സവത്തിന് തുടക്കമാകും. 12 ന് സമാപിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അയ്യമ്പിള്ളി എൻ.ജി. സത്യപാലൻ തന്ത്രികളും ക്ഷേത്രം മേൽശാന്തി കെ.എൻ രാമചന്ദ്രൻ ശാന്തികളും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ജനുവരി നാലിന് കൊടിയേറും.​ 11 ന് പൂയം മഹോത്സവവും 12 ന് ആറാട്ടും നടക്കുമെന്ന് ഉത്സവാഘോഷ കൺവീനർ പി.എം സത്യൻ പേപ്പതിയ്ക്കൽ,​ രക്ഷാധികാരി അനിൽ കൈമൾ ആനന്ദ ഭവനം,​ ജോയിന്റ് കൺവീനർമാരായ ടി.സി. ശിവൻ കാരക്കുന്നേൽ,​ ഗീതാ ജയൻ വിരിപ്പിൽ എന്നിവർ അറിയിച്ചു.