അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ പുതുവർഷത്തിന് മുന്നോടിയായി വിവിധ പരിപാടികളോടെ കലാസന്ധ്യ സംഘടിപ്പിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി ഷാജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി..ബിനോയ് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ശോഭന രമണൻ, സുകുമാർ അരിക്കുഴ,അരിക്കുഴ ജെ.സി.ഐ പ്രസിഡന്റ് ബാബു പള്ളിപ്പാട്ട് എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അനിൽ എം.കെ, കെ.ആർ. സോമരാജൻ, കല ദിലീപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.